Book By:Hussin Karadi ഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയ്ക്ക് പരിചിതനായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളക്കാരനും പിടിച്ചുപറിക്കാരനും മാത്രമായിരുന്നില്ല, സ്‌നേഹമുള്ളവനും സത്യസന്ധനുമായിരുന്നു. കേരളീയ ജീവിതത്തില്‍ വളര്‍ന്നുവികസിച്ച സമത്വസ്വപ്‌നം എന്ന വെളിച്ചത്തിന്റെ പ്രതീകമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഓര്‍മ്മ നിലകൊള്ളുന്നത്.