Books By N.K.Desham ഈ പുസ്തകത്തിന്‍റെ ഉദ്ദേശ്യം കാവ്യകേളിപോലുള്ള മല്‍സരത്തിന് കുട്ടികളെ തയ്യാറാക്കുക എന്നതു മാത്രമല്ല, അതിലേറെ നമ്മുടെ സമ്പന്നമായ കാവ്യപാരമ്പര്യവുമായി പുതുതലമുറയെ അടുപ്പിക്കുക എന്നതു കൂടിയാണ്. തത്പരരായ ഒരു തലമുറ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. വേരുറച്ചു വളരാന്‍ അവരെ പ്രാപ്തരാക്കുന്നതിന് നേരായ വഴികളേ ഉള്ളൂ. അവര്‍ക്ക് അവസരങ്ങള്‍ നല്കുക. നമ്മുടെ കാവ്യപാരമ്പര്യത്തെക്കുറിച്ച് അവരെ ബോധവന്‍മാരാക്കുക. അതിന് ഈ പുസ്തകം ഉപയുക്തമാകട്ടെ.