Book By Lipin Poulose പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്‍റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്‍റേയും സാന്മാര്‍ഗ്ഗികബോധത്തിന്‍റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. മാറുന്ന സദാചാരസങ്കല്പം, ഉണ്ണിയുടെ കഥകളിലെ ദളിത് വായന, പാരിസ്ഥിതിക വായന, പുരുഷാധിപത്യ പ്രവണതകള്‍ തുടങ്ങിയ ലേഖനങ്ങള്‍. മതബോധവും പാപവിചാരങ്ങളും ലൈംഗികചിന്തകളും അവയുടെ ആവിഷ്കാരങ്ങളും ഉണ്ണി ആറിന്‍റെ എഴുത്തില്‍ എപ്രകാരം വിലയനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനഃശാസ്ത്രപരമായി സമീപിക്കുന്ന കൃതി. ഒപ്പം സിഗ്മണ്‍ ഫ്രോയിഡിന്‍റെ സദാചാരസങ്കല്പത്തെക്കുറിച്ചുള്ള വിശകലനവും ഉണ്ണി ആറുമായുള്ള അഭിമുഖവും.