Mundur Sethumadhavan ആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകൾ സാന്ദ്രമൗനങ്ങളിൽ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകൾ. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകൾക്കും ഊടും പാവുമായി നിൽക്കുന്നു. മുണ്ടൂർ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോടൻ മലയാണ്. ഒരു പാലക്കാടാൻ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂർകഥകൾ. എഴുത്തുകാരനെപോഴും സ്വയം വിചാരണയിലാണ്. അത് എഴുത്തിന്റെ സാമൂഹിക അപഗ്രഥനവും ശക്തിയുമായി മാറുന്നു.