പൂച്ചക്കണ്ണുകളും ചെമ്പന്‍മുടിയും വെളുത്ത തൊലിയുമുള്ള ഫ്രഞ്ച് ബാലിക, മലൈഖയെ, മിഷന്‍ പ്രവര്‍ത്തകനും ആഫ്രിക്കന്‍ വംശജനുമായ കറുത്ത തൊലിയുള്ള ഡോക്ടര്‍ ദത്തെടുത്ത് വളര്‍ത്തുന്നു. കറുത്തവരുടെ ലോകത്ത് ജീവിക്കുന്ന വെളുത്ത തൊലിയുള്ള പെണ്‍കുട്ടിയുടെ കഥ. പ്രസവിച്ച വെള്ളക്കാരി അമ്മയെ തേടി മലൈഖ ഫ്രാന്‍സിലേക്ക് പോകുന്നുണ്ടെങ്കിലും അമ്മയുടെ കുഴിമാടമാണ് അവിടെ കണ്ടെത്തുന്നത്. വിദേശികളായ കുടിയേറ്റക്കാര്‍ക്കെതിരെ, ആക്ഷേപഹാസ്യശൈലിയില്‍ എഴുതിയ സോമാലിയന്‍ വംശജനായ എഴുത്തുകാരന്റെ കൃതി.