Book written By M Vijayan , ഗ്രാമങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പുസ്തകം . പൂരവും വേലയും തിരുവാതിരയും ശീവോതിവരവും സ്കൂൾ പരിസരങ്ങളും അമ്മയും അമ്മുമ്മയും കൂട്ടുകാരൻ പപ്പന്റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധ സ്വരങ്ങളും കഥാനായകനായ ജയന്റെ ഓർമക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്റെ നനുത്ത സ്മൃതി ചിത്രങ്ങൾ " ജാതി ബന്ധങ്ങളിലും വർണധർമങ്ങളിലും അടിയുറച്ച ഒരു കാലത്തിന്റെ അയഞ്ഞ സ്വഭാവം പഴയ കാലത്തിന്റെ സ്ഥല രാശിയോട് ചേർത്തുവക്കുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്. ഐന്ദ്രിയമായ അനുഭവങ്ങളുടെ സമാഹരണമാണ് കാലം മറന്ന കഥ