T.N.Prakash പാര്‍ശ്വവത്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍ നിന്നും വിഭിന്നമല്ല വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര് രാമായണത്തിലുടനീളം കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ സമര്‍തഥമായി അധികാരത്തിന്റെ ഭദ്രതക്കും പുരുഷന്റെ സുഖത്തിനും സ്രഷ്ടിക്കപ്പെട്ടതാണെന്നു മനസിലാക്കാം. രാമായണത്തിലൂടെ. കൈകേയിയിലൂടെ ഒരു പിന്‍ നടത്തമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്