Book By Soman Katalur അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ് കടലോര്‍മ്മകള്‍. മീന്‍ചാപ്പകളും കല്ലുമ്മക്കായ പെരുമകളും തിരണ്ടികളും മത്തിയുടെ പുരാ- വൃത്തവും നിറഞ്ഞ കാവ്യസദൃശ്യമായ പഴമ്പുരാണങ്ങളാണ് ഇതിലെ കുറിപ്പുകള്‍.ഏകാകിയുടെ മീന്‍വേട്ടയോടൊപ്പം കടലും കവിതയും കൂടിയാ- കുമ്പോള്‍ ഈ പുസ്തകം പുതിയ മാനങ്ങളിലേക്കുയരുന്നു.കടല്‍ പറഞ്ഞാലും പറഞ്ഞാലും, കണ്ടാലും കണ്ടാലും മതിയാവാത്ത വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്ന സാംസ്‌കാരിക സ്രോതസ്സ്.