Book by santhosh gangadharan നിഗൂഢമായ ഒരു ഭൂതകാലം ചുരുള്‍ നിവര്‍ത്തുന്ന ആകസ്മികതകള്‍. ഒരു രഹസ്യയാത്ര, ഒരു കവിതാസമാഹാരം, ഒരു പുരാതന അച്ചടിശാല, ഒരു സൂഫി കവി, പഴയ കാലത്തെ ഒരു സെമിനാരി, തുര്‍ക്കിയിലെ ജൂതന്മാരുടെ ഒരു ബേക്കറി തുടങ്ങിയവയിലൂടെ ചുറ്റിത്തിരിഞ്ഞ് സത്യം കണ്ടെത്തുന്ന കൃഷ്ണനും സംഘവും. ഭൂതവും വര്‍ത്തമാനവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു വലയത്തെ ഭേദിച്ച നാല്‍വര്‍ സംഘത്തിന്‍റെ കഥ. കൊലപാതകിയെ കണ്ടുപിടിക്കാന്‍ വിധി നിയോഗിച്ചത് കൃഷ്ണനേയും ആനന്ദിനേയും. നൂറ്റിയന്‍പത് വര്‍ഷങ്ങളുടെ പഴക്കമുള്ള കഥാപാത്രങ്ങളിലൂടെ ഉരുത്തിരിയുന്ന വെളിപാടുകള്‍. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ നോവല്‍.