A book by Ramesan T.K , ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ കവിക്ക് ദൈവത്തിന്റെ ക്യാമറയിലേക്ക് നോക്കി സ്നേഹരാജ്യം വരേണമേ എന്ന് പറയേണ്ടി വരുന്നു.