Book by Satish ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്‍റെ കാരണങ്ങള്‍, ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തെ അടിസ്ഥാനമാക്കിയ ഹിന്ദുത്വം ഏതു വിധേനയാണ് സയണിസം നാസിസം ഫാസിസം എന്നിവയുമായി കണ്ണി ചേരുന്നത്, ഗോള്‍വാക്കറും സവര്‍ക്കറും കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയെന്ത്, ആഴമേറിയ ചരിത്രവായനയാണ് ഈ പുസ്തകം.