Book by Gopi Mampulli കാലത്തിനതീതമായ ജന്മപ്രഭാവമാണ് ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും. അവ ലോകത്തിനു മുഴുവൻ പ്രഭ ചൊരിഞ്ഞു ഇന്നും വിളങ്ങുന്നു. ശ്രീനാരായണ ഗുരുദേവന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്ന ഒരു ഗ്രന്ഥം." ലോകത്തിലെ എല്ലാ വിപ്ലവങ്ങളുടെയും പിന്നിൽ സമത്വദാഹം എന്ന ചാലകശക്തിയുണ്ട് "എന്ന നിരീക്ഷണം ഇത്തരമൊരു കൃതിയിൽ തുലോം നിർണ്ണായകമായി തോന്നുന്നു. പ്രസിദ്ധമായ മറ്റൊരു വിസ്മയമാണല്ലോ കണ്ണാടി പ്രതിഷ്ഠ. ജനങ്ങളിൽ വിവേചനശീലം ഉണർത്താൻ ആ ഉപായം ഉതകി. 'തത്ത്വമസി' എന്ന ദർശനത്തിന്റെ പൊരുൾ ആളുകൾക്ക് അതിലൂടെ ഉദിച്ചു കിട്ടുക എന്നത് തന്നെ ലക്ഷ്യം. ഗോപി ഈ പ്രകരണം വേണ്ടത്ര വിശദമാക്കുന്നുണ്ട്. 'അഹം ബ്രഹ്മാസ്മിയുമായി ' ഈ ആശയത്തെ ഇണക്കുന്നതും അങ്ങനെ അദ്വൈതം എന്ന ബോധം തിളക്കുന്നതും ഇതിന്റെ അനുകൂലമായ വികാസം തന്നെ.