Anoop.P.B കലങ്ങിമറിഞ്ഞ കാല ത്തിന്റെ കതകില്‍തട്ടി വിപ്ലവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു,ആരാണ് ഗദ്ദര്‍? പാട്ടുകാരനോ, പോരാളിയോ, ദലിത നോ,ദിശ തെറ്റിയലയുന്ന വനോ,അറിയില്ല... എനിക്ക് ഉത്തരമില്ല. ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില്‍ ചെന്നുനോക്കൂ... അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗദ്ദര്‍. കവിയും വിപ്ലവകാരിയും ദലിത് ആക്ടിവിസ്റ്റും ജനകീയഗായകനുമായ ഗദ്ദര്‍ അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായി മാറുന്നു. തന്റെ പാട്ടിലൂടെ, പോരാട്ടത്തിലൂടെ അവര്‍ ക്കായി പുതുചരിത്രം എഴുതിച്ചേര്‍ക്കുന്നു. ഗദ്ദര്‍ എന്ന വിപ്ലവകാരിയുടെ ജീവിതകഥ.