ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പിന്നിട്ട അനാഥത്ത്വത്തെയും അരക്ഷിതത്ത്വത്തെയും ഏറ്റവുമധികം അനാവരണം ചെയ്ത കൃതികള്‍ കാഫ്കയുടെതാണ്. സ്ലാവ് വംശജര്‍ക്കിടയില്‍ ജര്‍മ്മന്‍ യഹൂദനായി കഴിഞ കാഫ്കയില്‍ ഭാഷയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും കലങ്ങിമറിചിലുകള്‍ സംഭവിച്ചിരുന്നു അതുകൊണ്ടുതന്നെ കദ്കയുടെ എഴുത്ത് പച്ചയായ ലോകത്തിന്റെ പരിസസ്ഛേദമായി അവശേഷിച്ചു ലോകോത്തരങ്ങളെന്ന് വാഴത്തപ്പെട്ട കഫ്കയുടെ കഥകളും അച്ഛനെഴുതിയ കത്തുകളുമാണ് ഈ സമാഹാരത്തെ ധന്യമാക്കുന്നത്