Salih Kallada സാലിഹ് കല്ലടയുടെ കഥകളിൽ പ്രവാസവും ജ്ന്മനാടും ചേർന്നുനിൽക്കുന്നു. അമ്മയിലേക്കു മടങ്ങുക.അഥവാ സ്വന്തം പൊക്കിൾക്കൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക.ഇതൊരു ജ്ന്മചോദനയാണ്. ഭൗതിക സമൃദ്ധികൾക്കപ്പുറം നിങ്ങൾക്കാവശ്യം സ്നേഹവും പരിലാളനയും സാന്ത്വനവുമാണ്.പ്രവാസത്തിൽ നിങ്ങൾക്ക്നഷ്ടപ്പെടുന്നതും ഇതത്രെ. പക്ഷെ ഈ മാതൃസങ്കല്പവും പ്വസിക്കന്യമാകുന്നു എന്ന വസ്തുത കൂടിചൂണ്ടിക്കണിക്കുകയാണ് സാലിഹ്.