Haris Nenmeni , ചിരിക്കാനറിയാത്ത കണ്ടക്ടര്‍മാരെയാണ് ബസ് യാത്രകളിൽ നാം കണ്ടുമുട്ടുന്നത്. ദൂരയാത്രകളും കഠിനപാതകളും അയവില്ലാത്ത ഉത്തരവാദിത്വവും അവര്‍ക്ക് സമ്മാനിക്കുന്നത് സംഘര്‍ഷം മാത്രമാണ്. എന്നാലും വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഒരു ബസ് കണ്ടക്ടറുടെ ജീവിതം. ഗൗരവങ്ങള്‍ക്കിടയിലും നര്‍മ്മത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും പ്രകാശം ഊര്‍ന്നുവീഴുന്നുണ്ട്. ഒരു നടനയാത്രതന്നെയാണ് ഓരോ കണ്ടക്ടറുടെയും ജീവിതം. മലയാള സാഹിത്യത്തില്‍ ഈയൊരു ലോകം പുതുമ നിറഞ്ഞതാണ്. ഹാരിസ് നെന്മേനിക്കാകട്ടെ സ്വന്തം ജീവിതത്തോട് ചേര്‍ത്തുവെക്കുന്ന അനുഭവപുസ്തകവും.