പ്രവാസകാലത്തിന്റെ നാൾവഴികൾ ചർച്ച ചെയ്യുന്ന കൃതി. ലോകമെമ്പാടും മനുഷ്യകുലത്തിന്റെ ചരിത്രം സഞ്ചാരത്തിന്റെയും കുടിയേറ്റത്തിന്റെയുമാണ്. കേരളചരിത്രം യാത്ര പോയവന്റെ മാത്രമല്ല, കേരളത്തിലേക്ക് യാത്ര ചെയ്തു വന്നവന്റെ ചരിത്രം കൂടിയാണ്. കുടിയേറ്റ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, വിവിധ ഭൂഖണ്ഡങ്ങളില്‍ കുടിയേറിയ നേഴ്‌സുമാരടക്കമുള്ളവരുടെ ജീവിതാവസ്ഥകള്‍, ജീവിതസഞ്ചാരത്തിനായിപ്പോയ മലയാളി സമൂഹങ്ങളുടെ കഥ. പ്രവാസത്തെക്കുറിച്ചു അനുബന്ധലേഖനങ്ങൾ, കത്തുകൾ, കത്തുപാട്ടുകൾ, സംഭാഷണങ്ങൾ, സാർത്ഥകമായ ചർച്ചകൾ ഉൾകൊള്ളുന്ന പുസ്തകം