Sudheer Sudhakaran , ഡിസംബറിനെ ഇങ്ങനെ മനോജ്ഞമാക്കുന്നതെന്താണ്? നക്ഷത്രകാന്തിയോ? രാവിന്റെ ദിവ്യമായ മൗനമോ? മൗനത്തിന് കുറുകേ ഇഴപാകി രസിക്കുന്ന മഞ്ഞുതിരുന്ന സൂക്ഷ്മസ്വരങ്ങളോ? രാവണിയുന്ന തൂവല്‍ക്കുപ്പായമോ? ഡിസംബറിന്റെ മൗനങ്ങള്‍ക്കിടയിലും ഒരു കരോള്‍ ഗീതകം കേള്‍ക്കുന്നുണ്ടോ? വാക്കുകളെ നക്ഷത്രമാക്കുക എന്നതു തന്നെയാണ് കല. ഡിസംബറിലെ മഞ്ഞുകാലത്തിന്റെ ശോഭയില്‍ അക്ഷരങ്ങള്‍ ക്രിസ്മസ് വിളക്കുകള്‍ പോലെ പ്രകാശം തുളുമ്പി നില്‍ക്കുമ്പോള്‍ ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്ന ഒരു രചനയായി ഈ നോവല്‍ മാറുന്നു. പ്രണയത്തേക്കാള്‍ തീവ്രതരമായി സര്‍ഗാത്മകതയെ സ്‌നേഹിച്ച ഡോണിന്റെ കഥയാണിത്.