Book by Ajayan കാട് സംരക്ഷകനായ ശ്രീശങ്കറിന്‍റെ ജീവിതം ആദിവാസിസമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കുമ്പോള്‍ മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന വാക്യത്തിന് അടിവരയിടേണ്ടിവരുന്നു. സുഗന്ധിയും ജ്യോതികയും സ്വാതികയും സ്ത്രീകളുടെ ശക്തി പ്രതീകങ്ങളാണെന്ന് ശ്രീശങ്കര്‍ ബോദ്ധ്യപ്പെടുത്തുമ്പോള്‍ അത് പുതിയകാലജീവിതങ്ങള്‍ക്കുവേണ്ടിയുള്ള ചുവടുവെപ്പായി മാറുന്നു. കോവില്‍മലയുടെ ജൈവികതയും ഗോത്രപാരമ്പര്യവും കാടിന്‍റെ മക്കളുടെ ദൈന്യതയും കരുത്തും വെളിപ്പെടുത്തുന്ന കഥ. കണ്ണുനീരിന്‍റെ മാധുര്യം ചാലിച്ചെഴുതിയ നോവല്‍.