Book by Yashpal യുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തടസ്സമാകുന്നില്ല. അവളുടെ രൂപവും അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും ചിലര്‍ക്ക് ഒരു വലയായി പരിണമിക്കുന്നു. സ്വയം തയ്യാറാക്കിയ വലയില്‍ അവര്‍ നട്ടംതിരിയുന്നു.