Faizal Kodotty ഇന്ത്യയിലെ ദളിതരെ പ്രതീകവല്‍ക്കരിക്കുന്ന മനോഹരമായ രചനയാണ് ചെമ്പകക്കൊമ്പിലെ പ്യൂപ്പ. ദളിതജീവിതം എത്രമേല്‍ നിര്‍ഭാഗ്യകരമാണ് അത്രയും സങ്കടങ്ങള്‍ രജനിക്കും പറയാനുണ്ട്. പഠനത്തിന് വിദേശത്ത് എത്തുമ്പോഴും ജാതീയത അവളെ പിന്തുടരുന്നുണ്ട്. പ്രണയവല്ലരികള്‍ പോലും പൂക്കുന്നില്ല. അങ്ങനെയൊരു ദുരിതജീവിതത്തിന്റെ പ്യൂപ്പയില്‍നിന്ന് ചിത്രശലഭമായി പറന്നുയരാന്‍ അവള്‍ക്ക് കഴിയുന്നിടത്താണ് ഈ നോവല്‍ ഒരു സമകാല സന്ദേശമായി മാറുന്നത്.