Dr.V. Ramankutty എന്റെ അമ്മ ഒരു സാധാരണ സ്ത്രീയായിരുന്നു: അസാധാരണ ജീവിതം നയിച്ച ഒരു സാധാരണ സ്ത്രീ. അച്ഛൻ എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ, മനുഷ്യന്റെ നിഴലിലാണ് അവർ ജീവിച്ചതെങ്കിലും അവർ അച്ഛന്റെ നിഴലായിരുന്നില്ല. അസാമാന്യമായ ഇച്ഛാശക്തിയും തന്റേടവും കൊണ്ട് അനുഗൃഹീതമായിരുന്നു അവരുടെ വ്യക്തിത്വം. അമ്മയെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകളിൽ കേരളത്തിന്റെ സചേതനമായ ഒരു രാഷ്ട്രീയ കാലഘട്ടം നിറയുന്നു.