ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്നു. സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യപെടേണ്ടി വന്ന ഒരു എഴുത്തുകാരിയുടെ ആത്മകഥാംശവും ഈ നോവലിലുണ്ട്.