Book by V.S. Raveendran "മാന്യസദസ്സിനു മുമ്പാകെ നിന്ന് ആകാശത്തേക്കിരുകൈകളുമുയര്‍ത്തിക്കൊണ്ട് മൈഥിലി ചൊല്ലിയ പ്രതിജ്ഞ പ്രകൃതിതന്നെ ഏറ്റു ചൊല്ലിയതായി വാല്മീകി പറഞ്ഞുനിര്‍ത്തുമ്പോള്‍ ചോദ്യം പിന്നെയും പിന്നെയും ബാക്കിയാവുന്നു, രാമന്‍ ഉത്തമനായ നരനാണോ?" ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ വ്യതിരിക്തമായ ഒരു സഞ്ചാരമാണ് ഈ കൃതി. സീതയുടെ അയനവും ധര്‍മ്മാധര്‍മ്മവിചിന്തനവും ജാബാലിയുടെ ദാര്‍ശനികതയും വിമര്‍ശനബുദ്ധ്യാ സമീപിക്കുന്ന രചന. വാല്മീകി രാമായണത്തെ തന്‍റേതായ വീക്ഷണകോണിലൂടെ അവലോകനം ചെയ്യുന്നു എഴുത്തുകാരന്‍. വ്യത്യസ്തമായ ഒരു രാമായണവായന.