Book by Munshi Premchand ഹിന്ദിയിലും ഉറുദുവിലും വിപുലമായ സഹിത്യലോകം സൃഷ്ടിച്ച പ്രേംചന്ദ് ദരിദ്രരുടെയും കർഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യ ജീവിതത്തിലേക്ക് തെരെഞ്ഞെടുത്തത്. അവർ നിന്ദിതരും പീഡിതരും ആയിരുന്നു. അവഗണിക്കപ്പെട്ട് സമ്പന്നരുടെ മാളികമുറ്റങ്ങളിൽ മരച്ചുവീഴാൻ വിധിക്കപ്പെട്ടാടിയാളരുടെ നിശ്ബ്ദമായ കണ്ണീർ ഈ കഥകളിൽ വിങ്ങിനിൽക്കുന്നു. ഒരു കാലഘട്ടത്തിന്റെ ഗ്രാമീണജീവിതമായിരുന്നു പ്രേംചങ് കഥകൾ. സത്യജിത്ത് റേ ചലച്ചിത്രമാക്കിയ സത്രാഞ്ചികെ ഖിലാഡി, സത്ഗതി തുടങ്ങിയ പ്രശസ്ത കഥകളും ഈ സമാഹാരത്തിലുണ്ട്. വിവ: ലീലാ സർക്കാർ