Book by Hridayesh Joshi ബസ്തറിലെ വിപ്ലവകാരികളുടെയും പൊലീസിന്‍റെയും തോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ ആദിവാസികളുടെ അതിജീവനത്തിന്‍റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍. ഭരണകൂടത്തിന്‍റെ ഹിംസയുടെയും അത് പ്രചരിപ്പിക്കുന്ന നുണകളുടെയും അഹങ്കാരത്തിന്‍റെയും കഥകള്‍. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മധ്യപ്രദേശ്, ആന്ധ്ര എന്നിവിടങ്ങളിലെ മാവോ ഗ്രൂപ്പുകള്‍. ആദിവാസികളുടെ ശക്തമായ പ്രണയജീവിതവും ഭീമേ കുഞ്ചാം എന്ന ആദിവാസി സ്ത്രീയിലൂടെ നക്സലുകള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതിന്‍റെ പുരാവൃത്തവും ഈ നോവലിന് തിളക്കമേകുന്നു.