ഇറാഖ് യുദ്ധത്തിൽ യഥാർത്ഥത്തിൽ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങൾ . സാംസ്‌കാരിക ലോകങ്ങൾ ,ജന്തുവംശങ്ങൾക്ക് നേരിട്ട വിപത്തുകൾ .ജീവജാലങ്ങൾ അനുഭവിച്ച സമാനകളിലാത്ത വേദന. വസ്തുലോകത്തിന് വന്നുചേർന്ന ഭൗതീകവും ആന്തരീകവുമായ വിഷമതകൾ . ഒരു രാജ്യം അനുഭവിച്ച മഹാദുരന്തങ്ങൾ .ശവപ്പറമ്പായി മാറിയ വാസസ്ഥലങ്ങൾ .മൂർച്ചയുള്ള തൂലികയിലൂടെ എഴുത്തുകാരൻ അക്കഥയെഴുതുന്നു .പുസ്തകങ്ങളിലൂടെ , അനുബന്ധങ്ങളിലൂടെ ഒരു ലോകം തുറന്നുവെക്കുന്നു