Book by Fyodor Dostoyevsky ആകുലനായ മനുഷ്യന്‍റെ സംഘര്‍ഷങ്ങളാണ് ദസ്തയെവ്സ്കിയുടെ അപരന്‍. നമ്മളില്‍ നന്മയും തിന്മയുമുണ്ട്, അതുകൊണ്ടുതന്നെ നമ്മളും ഇരട്ടകളാണ്. നമ്മുടെതന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തയെവ്സ്കി ഓര്‍മ്മപ്പെടുത്തുന്നു. 'സ്നേഹവ്യഗ്രമെങ്കിലും നിഗ്രഹോ ത്സുക'മായ മനസ്സിന്‍റെ വിഹ്വല പ്രദേശങ്ങള്‍ അപരനില്‍ വെളിച്ച പ്പെടുന്നുണ്ട്. മനോവിജ്ഞാനീയത്തിന്‍റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു. സൈക്കോളജിക്കല്‍ റിയലിസത്തിന്‍റെ ആധാരശിലയാകുന്ന ലോക ക്ലാസ്സിക് നോവല്‍.