Book by Masaji Ishikawa മോഹനമായ മുദ്രാവാക്യങ്ങളും പ്രതീക്ഷകളും മാഞ്ഞുപോകുന്നു. ഇരുട്ട് പടരുന്നു. ഇരുമ്പുമറകളില്‍ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിതതാത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം. ഇരുട്ടില്‍ ഒരു പുഴയൊഴുകുന്നുണ്ട്. അലര്‍ച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്. ഇഷികാവായ്ക്ക് അത് നീന്തിക്കടന്നേ മതിയാകൂ. മാനുഷിക അവകാശങ്ങള്‍ സമാനതകളില്ലാതെ ലംഘിക്കപ്പെടുന്ന വടക്കന്‍കൊറിയയില്‍ നിന്നുള്ള പലായനത്തിന്‍റെയും സങ്കടങ്ങളുടെയും കുറിപ്പുകളാണ് ഇരുട്ടില്‍ ഒരു പുഴ. ലക്ഷക്കണക്കിന് ആളുകള്‍ വായിച്ച ഒരു സമകാല പുസ്തകം.