Book by Kailas Narayanan മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ.