Book by Benyamin ഒരെഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്‍റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്‍ അണഞ്ഞു പോകാതിരിക്കാന്‍ എഴുത്തുകാരന്‍ ഇരുകൈകളും ചേര്‍ത്ത് പിടിക്കുന്നു. സാഹിത്യം, മതം, ആത്മീയത, പ്രവാസം തുടങ്ങിയ മേഖലകളിലെ നിരീക്ഷണങ്ങള്‍ ചാരിതാര്‍ത്ഥ്യജനകമാണ്. ചിലയിടത്ത് ഒരു കലാപകാരിയാകാനും തയ്യാറാകുന്നു. പുരോഗമനമൂല്യങ്ങളാണ് എഴുത്തുകാരനെ നയിക്കുന്നത്.