Book by N.P.Rajasekharan ഇത് ഏതെങ്കിലും പ്രത്യേക ഗ്രാമത്തിന്റെയോ ഗ്രാമവാസികളുടെയോ കഥയല്ല, എന്നാല്‍ ഏതൊരു ദേശത്തിന്റെയും ദേശവാസികളുടെയും കഥയാണ്.കാര്‍ട്ടൂണ്‍ പോലെ നര്‍മ്മരസപ്രദമായി ചെറുചെറു സൂചകങ്ങളിലൂടെ വരച്ചിടുന്ന ഈ നോവല്‍ ആഗോളവത്കരണം മുതല്‍ ആള്‍ദൈവവ്യാപാരം വരെയും മാര്‍ക്‌സിയന്‍ പ്രതിസന്ധി മുതല്‍ ഫെയ്‌സ്ബുക്ക് ലോകം വരെയും ചര്‍ച്ചാവിഷയമാക്കുന്നു. ആഖ്യാനത്തിലെ നാടകീയമായ ഗൗരവവും കഥാഗതിയിലെ ദുരൂഹമായ പരിണതികളും ആനക്കുളത്തെ രസകരമായ വായനയാക്കിത്തീര്‍ക്കുന്നു. എണ്ണമറ്റ കഥാപാത്രങ്ങള്‍, അവരുടെയെല്ലാം വൈവിധ്യപൂര്‍ണ്ണമായ ജീവിതങ്ങള്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്ന് നോവല്‍ കഥയുടെ മഹാവൃത്തമായിത്തീരുകയാണ്.