Shihabuddin Poythumkadavu നിത്യജീവിതത്തിന്റെ ക്രൂരമായ ഇടങ്ങളിലേയ്ക്ക് നടന്നു കയറുകയാൽ തേഞ്ഞ് വട്ടക്കണ്ണി പൊട്ടിയ ചെരിപ്പുകളും മരമില്ലുകളിൽ തടികൾക്കൊപ്പം സ്വപ്നങ്ങളെയും യുവത്വത്തെയും ഈർന്നു മുറിക്കുന്ന വാളുകളും ഏകാന്തതയുടെ ദ്വീപുകളിലെ കാവലുമെല്ലാം ദുഃസ്വപ്നങ്ങൾ പോലെ വായനക്കാർക്ക് അനുഭവസ്ഥമാകുന്നു. വിശപ്പും കാമവും കലഹവും അലച്ചിലും അനാഥത്വവുമെല്ലാം ലോകത്തോടു കൂട്ടിവായിക്കുകയും പൊറുതിയില്ലാത്ത ഈ സങ്കടങ്ങളെ കലയാക്കി മാറ്റുകയും ചെയ്യുന്നു ഈ സമാഹാരത്തിലെ നോവലെറ്റുകൾ. ഏഴു ലഘുനോവലു കളിലൂടെയും കടന്നുപോകുന്പോൾ ദിശ കാണാൻ കഴിയാതെ കരഞ്ഞു നിലവിളിക്കുന്ന ആത്മാവിൻറെ ശബ്ദം നാം ശ്രവിക്കുന്നു.