Book by P.B.K Nair മദിരാശി നഗരത്തിലെ സര്‍ക്കാര്‍ ആഫീസും അതിലെ പലതരക്കാരായ ഉദ്യോഗസ്ഥരും അവരുടെ ജീവിതസങ്കീര്‍ണതകളും അവതരിപ്പിക്കുന്ന നോവല്‍. ആര്‍ക്കാട് നവാബിന്‍റെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത മനോഭാവമുള്ള ഒരുകൂട്ടം ആളുകളുടെ കഥ കൂടിയാണിത്. മൃദംഗകലാകാരനും അദ്ധ്യാപകനുമായ ശേഷാദ്രി, കടം കൊടുത്തു മുടിഞ്ഞ കാഷ്യര്‍ തങ്കരാജ്, സിനിമാകമ്പക്കാരന്‍ സുന്ദരേശന്‍, ടൈപ്പിസ്റ്റ് ലക്ഷ്മിയമ്മാള്‍, സിനിമാസംവിധായകന്‍ ശ്രീധര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ആകുലതകള്‍. മാത്രമല്ല, നിര്‍മ്മലയുടെയും ഉണ്ണികൃഷ്ണന്‍റെയും പ്രണയവും ഈ കൃതിയുടെ സവിശേഷതയാണ്. 20 കഥാപാത്രങ്ങളും ഉപകഥകളും ചേര്‍ന്ന നോവല്‍ ഹൃദയബന്ധത്തിന്‍റെ നിറവും മണവും പകരുന്നുണ്ട്.