30 ദിവസങ്ങളിൽ ഇംഗ്ലീഷ് പഠിക്കാൻ ലോകത്തിന്‍റെ ഏതു കോണിൽ പോയാലും, നിങ്ങളുടെ ആശയം മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ ഇംഗ്ലീഷ് ജ്ഞാനം അത്യാവശ്യമാണ്. അതുപോലെ മറ്റുള്ളവർ പറയുന്നതു നമുക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതു കൂടിയേ തീരൂ. ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ഏതാനും പണ്‌ഡിതൻമാർ തയാറാക്കിയ ഈ പുസ്തകം മലയാളം അറിയുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഇംഗ്ലീഷില്‍ എഴുതാനും പഠിക്കാനും സംസാരിക്കാനും സഹായകമായ രീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. നിങ്ങളുടെ ആശയങ്ങളെ ഇംഗ്ലീഷിൽ ലളിതമായി പറയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിൽ ഈ പുസ്തകം ലളിതമായരീതിയിലാണ് തയാറാക്കിയിട്ടുള്ളത്.