ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം. ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം. ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്ജന്മം.