സൗഹൃദത്തിന്റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും വേര്പിരിയാത്തവര് എന്നാണ് സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുടര്‍ന്നു. 1929ല്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ എലിസബെത് മസ്തിഷ്കജ്വരം മൂലം അകാലമൃത്യുവിനിരയായി. നോവായി, നിഴലായി, നിനവില്‍ സൂക്ഷിച്ച ആ സ്വകാര്യ സുഹൃദ്ബന്ധം ഊഷ്മളതയോടെ വരച്ചുവെച്ച സിമോണയുടെ ഈ കൃതി ഇത്രയും കാലം അപ്രകാശിതമായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ ആഴത്തിലുള്ള കൗമാരസൗഹൃദത്തിന്റെ കഥ പറയുന്ന ഈ നോവല്‍, കുറച്ചു നാളുകള്‍കൊണ്ടുതന്നെ ലോകശ്രദ്ധ നേടി.
വിവര്‍ത്തനം: പ്രഭാ ആര്. ചാറ്റര്‍ജി