Miramar
Miramar

Miramar

  • Fri Apr 22, 2022
  • Price : 295.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന സ്ത്രീ നടത്തുന്ന ഒരു ഹോം സ്റ്റേയിലേക്ക് രക്ഷപ്പെട്ട് വന്ന മിടുക്കിയും ഗ്രാമീണസുന്ദരിയുമായ സുഹ്റയുടെ കഥയാണിത്. അവിടെ സ്വസ്ഥജീവിതം തേടിയെത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെയിടയിലാണ് സുഹ്റ ജീവിക്കുന്നത്. ഹോം സ്റ്റേയില്‍ വന്നെത്തിയവരാകട്ടെ, അവളെ സ്വന്തമാക്കാനുള്ള ശ്രമത്തിലുമാണ്. അവര്‍ക്കിടയിലുള്ള സ്പര്‍ദ്ധകള്‍, അനുഭവങ്ങള്‍, താല്‍ക്കാലികപ്രണയങ്ങള്‍, പ്രണയനിരാസങ്ങള്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചര്‍ച്ചകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, വിപ്ലവലോകത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍, സ്വപ്നങ്ങള്‍. സുഹ്റ എന്ന പെണ്‍കുട്ടിയുടെ സ്ഥൈര്യത്തിന്‍റെ കഥ കൂടിയാവുമ്പോള്‍ മഹ്ഫൂസിന്‍റെ മിറാമറില്‍ ആഗോളീകരണത്തിന്‍റെ ബഹുകഥനരീതി പൂര്‍ണ്ണമാവുന്നു. അതിനിടയില്‍ ഒരു കൊലപാതകവും അരങ്ങേറുന്നുണ്ട്. ആരാണ് ആ കൊലപാതകത്തിന്നുത്തരവാദി എന്ന അന്വേഷണവുമുണ്ട്. വ്യത്യസ്തരായ വ്യക്തികളുടെ കാഴ്ച്ചപ്പാടിലൂടെ വിപ്ലവാനന്തര ഈജിപ്തിന്‍റെ കഥയും കഥാഖ്യാനങ്ങളുമാണ് മിറാമര്‍ എന്ന നോവലില്‍ മഹ്ഫൂസ് ആവിഷ്കരിക്കുന്നത്.  

നോവലിനെ അടിസ്ഥാനമാക്കി കമാല്‍ ശൈഖ് 'മിറാമര്‍' എന്ന പേരില്‍ സംവിധാനം ചെയ്ത ചലച്ചിത്രം ലോകശ്രദ്ധ നേടിയിട്ടുണ്ട്.   

വിവര്‍ത്തനം: ഡോ.എന്‍. ഷംനാദ്