സ്ത്രീ മാതാവാണ്. അവള്‍ ജീവന്‍ നല്‍കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവര്‍ക്കെങ്ങനെ മറ്റൊരു ജീവന്‍ കവര്‍ന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു. ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞ് എപ്പോഴും മുഖം മിനുക്കി നടക്കുന്നു. ഒരു ചോക്ലേറ്റ് മിഠായി യുദ്ധത്തിലും അവളെ മോഹിപ്പിക്കുന്നു. അവള്‍ സ്ത്രീയാണ്. സ്‌നേഹത്തിന്റെ നീരുറവയാണ്. യുദ്ധം അവസാനിച്ചിട്ടും ഒരു പേക്കിനാവുപോലെ അവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ കൊണ്ടു നടന്നു. എഴുത്തുകാരി ''എല്ലാ യുദ്ധങ്ങളേക്കാള്‍ മേലെയാണ് മനുഷ്യന്‍'' എന്ന് ധീരമായി പ്രഖ്യാപിക്കുന്നു.