Book By Taslima Nasrin , സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവർ കപട സദാചാരത്തിൽ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളിൽ തെളിഞ്ഞു നിൽക്കുന്നത് എഴുത്തിൻറെ നിറഞ്ഞ ആത്മാർത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അർത്ഥതല ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. താനും തന്റെ മാതാവും വേലക്കാരും സഹപാഠി കളുമടങ്ങുന്ന ഒരു കൂട്ടം സ്ത്രീകൾ ഇതിലെ ദുരന്തകഥാപാത്രങ്ങളായി മാറുന്നു. പുരുഷ മേധാവിത്വവും സാമൂഹ്യവ്യവസ്ഥയും ഇവിടെ രൗദ്രവേഷമണിഞ്ഞു നിൽക്കുന്നു. താൻ പ്രണയിച്ച പുരുഷനുമായുള്ള വിവാഹജീവിതവും ഡോക്ടറുടെ മേലങ്കിപ്പട്ടം കെട്ടിയ ഔദ്യോഗിക ജീവിതവും ദുഃഖങ്ങളുടെ അകന്പടി നിറഞ്ഞതാണ്. അനുഭവങ്ങൾ അവരെ തളർത്തുന്നില്ല;