Book by T.K. Radhakrishnan പ്രണയത്തിന്റെ വെളിപാടുകളില്‍ നിന്ന് ദുഃഖത്തിന്റെ കടലിനെ വകഞ്ഞുമാറ്റിയ കവിതകള്‍. പ്രണയദിനസ്മരണകളില്‍ വയലറ്റ് പൂക്കളുടെ ഋതുകാന്തി. നിശ്ശബ്ദ പ്രാര്‍ത്ഥനകളും ചുംബനമുദ്രകളും ജീവന്റെ പുസ്തകത്തില്‍ രാപ്പക്ഷികളും നിറയുമ്പോള്‍ ആനന്ദസാഗരത്തിന്‍ ഗാനാമൃതം. മഴഭേദങ്ങളില്‍ ആത്മപ്രണയം ചിത്രവേലകള്‍ ഒരുക്കുന്നു. അവിടെ സായാഹ്നയാത്രകളും ക്ഷീരപഥയാത്രകളും കൂട്ടിനുണ്ട്. ഭക്തിയുടെ ലാവണ്യത്താല്‍ ജന്മത്തെ സഫലമാക്കിയ വരികളാല്‍ മൊഴികളെ യാത്രയാക്കുമ്പോള്‍ അറിവിന്റെ പ്രകാശം ഈശ്വരമുദ്രകളാകുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ജപമന്ത്രം നിറച്ച, പല വര്‍ണ്ണങ്ങളണിയും മയില്‍പ്പീലി ഹൃത്തില്‍ ഒളിപ്പിച്ച കാലമാകുന്ന കവാടത്തില്‍ കാത്തിരിക്കുന്ന ഒരുവന്റെ ഇരുള്‍നിലങ്ങളിലെ അയനങ്ങള്‍ - നിഴലോര്‍മ്മകള്‍ തന് ഉള്‍ക്കടലിലേക്ക് മടങ്ങണമെന്ന് പറയുമ്പോഴും പ്രണയം കത്തിയെരിയുന്നു.