വിശ്വസാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നാണ് അങ്ക്ള് ടോംസ് കാബിന്. അടിമത്ത വ്യവസ്ഥയ്ക്കെതിരെ ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതിയാണിത്. അങ്ക്ള് ടോംസ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കന്‍ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്തോഭജനകവുമായ ശൈലിയില്‍ അനാവരണം ചെയ്ത ഈ കൃതി അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവല്‍ രചനയ്ക്കു ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ മനുഷ്യത്വപരമായ വിവേചനങ്ങള്‍ ഉള്ളടത്തോളം കാലം ഈ നോവലിന് പ്രസ്ക്തിയുണ്ട്. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന