Book By Marieke Lucas Rijneveld മഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വീക്ഷിക്കുകയും ചെയ്യുന്ന ജാസിന്റെ ചിന്തകളില്‍ പാപങ്ങളെയും അതില്‍ നിന്നുള്ള മോക്ഷങ്ങളെയുംകുറിച്ചുള്ള വിചിത്രഭാവനകളാണ് കടന്നുവരുന്നത്. യൂറോപ്പില്‍ പടര്‍ന്നുപിടിച്ച വായ കുളമ്പ് ദീനത്തിന്റെ സങ്കടകരമായ അവസ്ഥകള്‍ ജാസിന്റേതുകൂടിയാണ്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ കൃതിയുടെ സൗകുമാര്യതയാണ് 2020ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് വിധികര്‍ത്താക്കള്‍ കണ്ടെത്തിയത്. വിവര്‍ത്തനം: രമാമേനോന്