Book by Charles Dickens പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി. ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരം. വിപ്ലവം ഒരു മുഴക്കത്തോടെ കടന്നു വന്നു. അതിഘോരമായ അലര്‍ച്ചയോടെ മനുഷ്യസമുദ്രം ഇളകിമറിഞ്ഞു. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അല്ലെങ്കില്‍ മരണം." ഗില്ലറ്റിന്‍ ഒരുപാട് പേരുടെ തലയറുത്തു. തടവറയില്‍ അകാരണമായി പീഡിപ്പിക്കപ്പെട്ട ഡോ: മാനറ്റിന്‍റെയും ജയില്‍വിമോചനത്തിന്‍റെ അന്ത്യനാളുകളില്‍ അച്ഛനോടൊത്ത!