Book By Mohamed Thrissur പിരിശമെന്നാല്‍ സ്നേഹം എന്ന് അര്‍ത്ഥം. നിറഞ്ഞ നിലാവിന്‍റെ സ്നിഗ്ധത മുറ്റിയ രണ്ട് നോവലെറ്റുകള്‍. മതത്തിനും ജാതിക്കും അതീതമായ സ്നേഹത്തിന്‍റെ തെളിനീരുറവകള്‍ ഒഴുകുന്ന മൃദുമന്ത്രണങ്ങള്‍. ആര്യങ്കാവ് മനയിലെ ആര്യ ആരിഫയാകുന്നതും കുട്ടിആലിയെ വിവാഹം കഴിക്കുന്നതും നമ്പൂതിരി ഇല്ലവും കുട്ടിആലിയുടെ കുടുംബവും ഒന്നിക്കുന്നതും മനുഷ്യര്‍ തീര്‍ക്കുന്ന വരമ്പുകളെല്ലാം മാഞ്ഞുപോകുന്ന തായ്വേരുകള്‍ എന്ന നോവലെറ്റ് ഇന്നത്തെ ജീവിതത്തിനെതിര്‍ നില്‍ക്കുന്നു. വറ്റാത്ത ഉറവയാണ് സ്നേഹം എന്ന കാതലായ സന്ദേശമാണ് റഹീമിന്‍റെയും സുഹറയുടെയും കഥയിലൂടെ വെളിപ്പെടുന്നത്. ഒപ്പം ഇതൊരു ഒരു കുടുംബകൂട്ടായ്മയുടെ കഥയുമാണ്. സ്നേഹത്തിന്‍റെ രണ്ട് വ്യത്യസ്താവിഷ്കാരങ്ങള്‍.