Book by Veda Sunil സജീവങ്ങളായ കഥകള്‍. അസാധാരണമായ പ്രമേയങ്ങള്‍. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്‍ കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്. "സാധാരണ പത്രമാസികകളില്‍ വരുന്നതും ചെറുകഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകള്‍ പോലെയായിരിക്കാമെന്ന ധാരണയിലാണ് വായന തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി, ഓരോ കഥയും കഥാകൃത്തിന്‍റെ ചെറുചിന്തകള്‍ക്ക് ചിറകു മുളച്ചതുപോലുള്ള കൊച്ചുകൊച്ചു കൃതികളാണെന്ന്. ഒറ്റയിരിപ്പില്‍ തന്നെ കഥകളെല്ലാം വായിച്ചുതീര്‍ത്തു. ഈ കഥകള്‍ പ്രസിദ്ധീകരിച്ചാല്‍ വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്നും കഥാകൃത്തിനെ അഭിനന്ദിക്കുമെന്നും എനിക്കുറപ്പുണ്ട്. മലയാളത്തിലെ ചെറുകഥാപ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും ഈ കഥകള്‍."