Book by Albert Camu, ആൽബേർ കാമുവിന്റെ മരണ സമയത്ത് അദ്ദേഹത്തിന്റെ കൈപ്പെട്ടിയിൽ നിന്നും ലഭിച്ച അപൂർണമായ കയ്യെഴുത്തു പ്രതിയാണ് പ്രഥമമനുഷ്യൻ . മൂന്നര പതിറ്റാണ്ട് വെളിച്ചം കാണാതിരുന്ന ഈ കൃതിക്ക് പാതിയിലധികം മണ്ണിൽ പൂണ്ടുകിടക്കുന്ന ഒരു രത്‌നക്കല്ലിനോടാണ് സാദൃശ്യം . കാമുവിന്റെ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും നിഴലുകൾ പ്രഥമ മനുഷ്യനിൽ മാറി മാറി വീഴുന്നു . പുതിയ ഭൂമിയും പുതിയ ആകാശവും തേടിയിറങ്ങുന്നവനും മുൻപിൽ അറിയാത്ത ലോകത്ത് സ്വന്തം വഴി വെട്ടിത്തെളിച്ചു പോകുന്നവനും ജീവിത ഭാരം വണ്ടിക്കാളകളെ പോലെ ഒറ്റക്ക് വലിക്കുന്നവനും പൈതൃകവും പാരമ്പര്യവും ഭാരമാണെന്ന് തിരിച്ചറിയുന്നവനും പ്രഥമമനുഷ്യനാണ് .കാമുവിന്റെ ജീവിത ചരിത്രപരമായ ആഖ്യാനങ്ങൾ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന നോവലാണിത് . അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തു ശൈലിയെയും കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്ന , അപൂർണ്ണ തയിലും ആത്മ സൗന്ദര്യം വിടർത്തുന്ന കൃതി .