ഫിലിം ടെക്നിക്സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, കാര്‍ട്ടൂണ്‍, ത്രീഡി സിനിമ, പബ്ലിസിറ്റി, വിതരണം, പ്രദര്‍ശനം, സംവിധാനം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വെബ്സൈറ്റ് വിലാസങ്ങള്‍ തുടങ്ങി സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. മൂന്ന് പതിറ്റാണ്ടിലേറെയായി ഫിലിം ടെക്നിക്സ്, ഫോട്ടോഗ്രാഫി, സംഗീതം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഗ്രന്ഥകാരന്റെ രചന.