Book by Maya Kiran ആയുസ്സെത്താതെ മരണപ്പെട്ടാല്‍ ആ പ്രാണന്‍ കാലങ്ങളോളം ഈ ഭൂമിയില്‍തന്നെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. സംവേദന മാര്‍ഗ്ഗങ്ങളില്ലാതെ അതിങ്ങനെ നമുക്കിടയില്‍തന്നെ കറങ്ങിക്കൊണ്ടിരിക്കും. ഒരുപക്ഷേ, ആ പ്രാണന് യോജിച്ച ശരീരം ലഭിക്കുന്നതുവരെ അത് അപകടകാരിയായേക്കും." മന്ത്രവും തന്ത്രവും ലോജിക്കും പരസ്പരപൂരകങ്ങളാകുന്ന രചന. ചുടലപ്രത്യംഗരീമന്ത്രബീജങ്ങള്‍ കൊണ്ട് സ്വന്തം സഹോദരിയെതന്നെ ഉപയോഗിച്ച് മാനവേദന്‍ വീരഭദ്രനെ എണ്ണത്തോണിയിലാക്കിയ കഥ. ഉച്ചാടനം, ആവാഹനം എന്നീ മാരണക്രിയകള്‍ക്കു പുറമേ വശ്യം, കൂടോത്രം തുടങ്ങിയ ആഭിചാരങ്ങളിലൂടെ ഒരു മാന്ത്രികനോവലിന്‍റെ ഉദയം. ഭാമയുടെയും ഉണ്ണിയുടെയും പ്രണയവും അത്യപൂര്‍വ്വമായ പുനര്‍ജന്മസംഗമവും ഈ നോവലിന്‍റെ പ്രത്യേകതയാണ്. മനുഷ്യാതീതമായ പ്രവചനങ്ങളെ സാക്ഷാത്കരിക്കുന്ന നോവല്‍.