Niseedhiniyute aazhangal
Niseedhiniyute aazhangal

Niseedhiniyute aazhangal

  • Wed Nov 06, 2019
  • Price : 109.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

ക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ് സമൂഹത്തിന്റെ ബൗദ്ധിക തകര്‍ച്ചയെ ക്രമീകൃതമായി വരച്ചുകാട്ടുകയാണ് നിശീഥിനിയുടെ ആഴങ്ങള്‍ എന്ന നോവല്‍. അസ്ഥിരതയുടെയും കലാപത്തിന്റെയും ഇടയില്‍ ജീവിച്ച മനുഷ്യരില്‍ അസംസ്‌കൃതിയുടെയും അരാജകത്വത്തിന്റെയും വേരുകള്‍ പടരുന്നതും സ്വഭാവവൈകൃതങ്ങള്‍ അവയുടെ സീമകളെ അതിലംഘിക്കുന്നതും ഒരു സാമൂഹിക പ്രശ്‌നമായി എഴുത്തുകാരി ഉയര്‍ത്തിക്കാണിക്കുന്നു.  ബെയ്‌റൂട്ടിനും പാരീസിനുമിടയ്ക്കുള്ള യാത്രികരുടെ അജ്ഞാതരായ യാത്രക്കാരുടെ മൊഴികളിലൂടെയാണ് അറബ് സമൂഹത്തിന്റെ നിശീഥിനിയുടെ ആഴങ്ങളെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഹുദാ ബറാക്കത്തിന്റെ 'ശിലാഹൃദയരുടെ ചിരിമുഴക്കം' സ്വവര്‍ഗ്ഗലൈംഗികതയെ മുന്‍നിര്‍ത്തിയുള്ള അറബിയിലെ ആദ്യത്തെ എഴുത്തായിരുന്നു. അറബ് എഴുത്തുകാരുടെ നടപ്പുശൈലികളെ അതിലംഘിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തരൂപമാണ് ഹുദാ ബറാക്കത്ത് എന്ന എഴുത്തുകാരി.